Wednesday, June 29, 2011

എസ്.എഫ്.ഐ സമരം എന്തിനു വേണ്ടി?


ഭരണം നഷ്ടപ്പെട്ടതോടെ എസ്.എഫ്.ഐ കുട്ടിസഖാക്കള്‍ സമരവുമായി തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്.
അമ്പത് ലക്ഷം മകള്‍ക്ക് സീറ്റ്വാങ്ങുവാന്‍ തയ്യാറാകുകയും അയാള്‍ക്ക് സീറ്റ് നല്‍കുകയും ചെയ്ത ഒരു പ്രസ്ഥാനത്തിന്റെ ഇളമുറക്കാര്‍ക്ക് യാ‍തൊരു ഉളുപ്പും ഇല്ല സരവുമായി ഇറങ്ങുവാന്‍. ഇവര്‍ സമരം ചെയ്യുന്നത് വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ആണെന്നാണ് വെപ്പ്. ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിന്റേയും മറ്റും കോളേജുകളില്‍ പണം വാങ്ങി സീറ്റു വില്‍ക്കുന്നു എന്ന് വിളിച്ചു പറയുമ്പോള്‍ ഒന്ന് ചോദിക്കട്ടെ  എന്താ ഇടതു നേതാക്കളുടെ നേതൃത്വത്തില്‍ ഉള്ള പരിയാരം മെഡിക്കല്‍ കോളേജില്‍ നടക്കുന്നത്? ഒരു നേതാവ് ക്യാപിറ്റേഷന്‍ നല്‍കി സീറ്റുവാങ്ങുവാന്‍ തയ്യാറാകുന്നതും മറ്റു നേതാക്കള്‍ അടങ്ങുന്ന ഭരണ സമിതി പണം കൈപ്പറ്റി സീറ്റ് നല്‍കുന്നതും ഏതു രീതിയില്‍ ന്യായീകരിക്കുവാന്‍ പറ്റും? അതെന്താ കച്ചവടമല്ലേ? അവര്‍ സര്‍ക്കാരിനു എത്ര സീറ്റ് വിട്ടു നല്‍കി? എന്താ സാമൂഹികനീതിയെന്ന സമ്പ്രദായം പള്ളീലച്ചന്മാരുടേയും മാതാ അമൃതാനന്ദമയിയുടേയും സ്ഥാപനങ്ങള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണോ? ഏറ്റവുമധികം പ്രവര്‍ത്തിയില്‍ കൊണ്ടുവരേണ്ടത് കമ്യൂണിസ്റ്റ്-മാര്‍ക്കിസ്റ്റ് ആദര്‍ശങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ (അങ്ങിനെ നടിക്കുന്നവര്‍) ഒക്കെയല്ലേ. സ്വന്തം മക്കളുടെ കാര്യം വരുമ്പോള്‍ മാനവികതയെ ഉയര്‍ത്തിപ്പിടിക്കുവാന്‍ എന്തേ മാര്‍ക്കിസ്റ്റുകള്‍ക്ക് ആകാത്തത്.

സി.പി.എം നേതാക്കന്മാരുടെ മക്കള്‍ക്ക് ക്യാപ്പിറ്റേഷന്‍ നല്‍കി ഇന്ത്യക്കകത്തും വെളിയിലും പഠിക്കാം എന്നാല്‍ മറ്റുള്ളവരുടെ മക്കള്‍ക്ക് അത് പാടില്ല. ഇത് എവിടത്തെ ന്യായം? നിങ്ങള്‍ ഉന്നയിക്കുന്ന കാര്യത്തിനു വിരുദ്ധമായാണ് നേതാക്കന്മാര്‍ ചെയ്യുന്നതെന്ന് പകല്‍ പോലെ വ്യക്തമായ സ്ഥിതിക്ക് സ്വയം ചിന്തിക്കുക. ഞാന്‍ എന്തിന് സമരം ചെയ്യണം എന്തിനു തല്ലുകൊള്ളണം? മറ്റുള്ളവരുടെ രാഷ്ടീയ സാമ്പത്തിക താല്പര്യങ്ങള്‍ക്ക് ഇനിയെങ്കിലും സ്വയം ചട്ടുകമാകാതിരിക്കുക സുഹൃത്തുക്കളെ.

1 comment:

Anil cheleri kumaran said...

സമരത്തിൽ നിന്നും എസ്.എഫ്. ഒരു വിധത്തിൽ തടിയൂരി.